തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. ആദ്യഘട്ടം വോട്ടെണ്ണല്‍ പുരോഗമിയ്ക്കുമ്പോള്‍ 91 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എല്‍ഡിഎഫ്.
ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്.
അതേസമയം, ഇടതിന് എല്ലാ പിന്തുണയും നല്‍കി നടന്‍ ബിനീഷ് ബാസ്റ്റിന്‍ രംഗത്തെത്തി. സിപിഎമ്മിന്റെ കൊടിയും പിടിച്ച് ഉറപ്പാണ് എന്നപറഞ്ഞ് തെരഞ്ഞടുപ്പ് ഫലം കാണുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് നില അയ്യായിരത്തിലേക്ക് അടുത്തു. ആരോഗ്യമന്ത്രി കെകെ ശൈലജ മത്സരിക്കുന്ന മട്ടന്നൂരിലും ടിഐ മധുസൂദനന്‍ മത്സരിക്കുന്ന പയ്യന്നൂരിലും തലശ്ശേരിയിലും ലീഡ് പതിനായിരം കടന്നു.
Discussion about this post