തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലില്‍ നിന്ന് മഞ്ജുവാര്യര്‍ പിന്‍മാറി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ പരിപാടിക്ക് രാഷ്ട്രീയ നിറം ഉള്ള കാര്യം അറിഞ്ഞിരുന്നില്ലെന്ന് മഞ്ജുവാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് മഞ്ജുവാര്യര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ പിന്‍തുണച്ച് മഞ്ജു വാര്യര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യമാണ്. കേരളം മുന്നോട്ട് പോകട്ടെ, ഞാന്‍ വനിതാ മതിലിനൊപ്പം എന്നാണ് മഞ്ജു വീഡിയോയില്‍ പറഞ്ഞത്.
അതേസമയം, മഞ്ജുവിന്റെ പിന്മാറ്റത്തിനെതിരെ പ്രതിഷേധമറിയിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post