തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരികയാണ്. കേരളം ആര് ഭരിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ജനങ്ങളും നേതാക്കന്മാരും. വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിച്ചില്ല.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പുറത്തിറങ്ങിയ ചെന്നിത്തല വോട്ടെണ്ണലിനെ കുറിച്ച് ഒന്നും പ്രതികരിക്കാതെ കാറില്‍ കയറി പോയി. വോട്ടെണ്ണലിന് തൊട്ടുമുന്‍പ് പതിവായി പള്ളിയില്‍ പോകുന്ന ശീലം ഉമ്മന്‍ ചാണ്ടിക്കുണ്ട്.
എന്നാല്‍ ഇത്തവണ വോട്ടെണ്ണലിനെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. പകരം മാധ്യമങ്ങളെ കോവിഡ് ജാഗ്രത ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിക്കാട്ടിയത്.