ജീവിക്കാനുള്ള വക കണ്ടെത്താന്‍ പാടുപെടുന്നവരാണ് വഴിയോര കച്ചവടക്കാര്‍. പലപ്പോഴും കടകളിലേതിനേക്കാള്‍ വിലകുറച്ച് നല്‍കിയാണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. അതേസമയം, അവരോടും വിലപേശുന്നതും സ്ഥിരം കാഴ്ചയാണ്. അത്തരം കാഴ്ചയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സൈബര്‍ലോകത്ത് വൈറലാകുന്നത്.
വളരെ പോഷക സമ്പുഷ്ടമായ ശുദ്ധമായ ഞാവല്‍പ്പഴം തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്ന
വരാണ് ആഢംബരകാറിലെത്തിയവര് വിലപേശുന്ന കാഴ്ചയെ കുറിച്ചാണ് ഹൃദ്യമായ കുറിപ്പ്. വന്യമൃഗങ്ങളെ വകവയ്ക്കാതെ ജീവന് പണയം വച്ച് പറിച്ചു കൊണ്ടുവന്ന് അന്നത്തിനുള്ള വകയ്ക്കുവേണ്ടി വില്‍ക്കുന്നവരാണ് അവര്‍,
സെബാസ്റ്റിയന് വര്‍ക്കി എന്നയാള്‍ പങ്കുവച്ച കുറിപ്പ്:
” വയനാട് മുത്തങ്ങ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും വഴിയരികില്‍ ഇതുപോലെ അരവയര്‍, അല്ലെങ്കില്‍ ഇരുവയര്‍ നിറക്കാനുള്ള പണം സമ്പാദിക്കാന്‍ നില്ക്കുന്ന ആദിവാസിപ്പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും കാണാം.
40 രൂപയാണ് ഇവര്‍ അര കിലോയില്‍ കൂടുതലുള്ള ഒരു പായ്ക്കറ്റിനു വില ആവശ്യപ്പെട്ടത്. എനിക്കു പകുതി മതിയെന്നു പറഞ്ഞപ്പോള്‍ പകുതിയെടുത്തശേഷം ആ പായ്ക്കറ്റ് എനിക്കു തന്നു. 40 രൂപ കൊടുത്തുകൊണ്ടു ഞാന്‍ പറഞ്ഞു. ഇത് നിങ്ങള്‍ വച്ചോളൂ വളരെ വിനയത്തോടെ മറുപടി: വേണ്ട ചേട്ടാ. 20 രൂപ മാത്രം മതി.സന്തോഷത്തോടുകൂടി തരുന്നതല്ലേ വാങ്ങിക്കാന്‍ പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.
അല്പം മടിച്ചുകൊണ്ടുതന്നെ 20 രൂപ വാങ്ങിയശേഷം അവര്‍ പറഞ്ഞു.
ചേട്ടാ മിക്കവാറും ആളുകള്‍ ഞങ്ങളോട് 20 രൂപയ്ക്ക് തരുമോ എന്നാണു ചോദിക്കാറുള്ളത്.പറഞ്ഞുതീരും മുന്‍പേ രണ്ടു കാറുകള്‍ വന്നു നിര്‍ത്തി. ഒരു ആഡംബര കാറില്‍ ഒരു ഫാമിലി, മറ്റൊന്നില്‍ അഞ്ചു ചെറുപ്പക്കാര്‍. അവരോടും അവര്‍ പറഞ്ഞു ഇതേ വില 40 രൂപ. ആ രണ്ടു കാറിലും വന്നവര്‍ 20 രൂപയ്ക്ക് തരുമോ എന്നു ചോദിക്കുന്നതും ഞാന്‍ കേട്ടു.
മൈസൂര്‍, ബാംഗളൂര്‍ എവിടെയൊക്കെയോ പോയി ആയിരങ്ങള്‍ ധൂര്‍ത്തടിച്ചു തിരിച്ചുവരുന്നവര്‍ 20 രൂപയ്ക്കു വേണ്ടി ആ പട്ടിണിപ്പാവങ്ങളോട് വിലപേശുന്നത് കണ്ടപ്പോള്‍ അറിയാതെ ഞാന്‍ അവരോടുപറഞ്ഞു. ”ഇവരോട് വിലപേശരുത്.” നിങ്ങള്‍ ഈ യാത്രയില്‍ എത്രയോ രൂപ മുടക്കി ഹോട്ടലില്‍ ഭക്ഷണംകഴിച്ചു. എത്രയോ രൂപ tip കൊടുത്തു. എന്നിട്ടും ഈ പാവങ്ങളോട് 20 രൂപയ്ക്കുവേണ്ടി വിലപേശിയല്ലോ..40 രൂപ കൊടുത്ത് അവര്‍ ഞാവല്‍പ്പഴം വാങ്ങും മുന്‍പേ ഞാന്‍ പറഞ്ഞുകൊടുത്തു. ഇത് ഒരു വിഷവും രാസവളവും ചേര്‍ക്കാത്ത കാട്ടു ഞാവല്‍പ്പഴമാണ്. നിങ്ങള്‍ക്ക് ഒരിക്കലും ഇത് കടകളില്‍ കിട്ടൂല്ല.
എന്തായാലും അവര്‍ നാലഞ്ചു പായ്ക്കറ്റുകള്‍ വാങ്ങി യാത്രയായി. ആ സന്തോഷത്തില്‍ ആദിവാസി സ്ത്രീകള്‍ എന്റെയടുത്തുവന്നപ്പോള്‍ ഞാന്‍ പേര് ചോദിച്ചു.
ബിന്ദു: ആ ദിവസത്തെ അനുഭവം അവര്‍ പറഞ്ഞു. ചേട്ടാ… ഞങ്ങളുടെ ഭര്ത്താക്കന്മാര് ഇന്ന് ഈ ഞാവല്‍പ്പഴം പറിച്ചുകൊണ്ടിരുന്നപ്പോള്‍ താഴെനിന്ന ഞങ്ങളോടു പറഞ്ഞു. ”ശബ്ദമുണ്ടാക്കരുത്, തൊട്ടടുത്തുതന്നെ രണ്ടു കടുവകള്‍ നിലയുറപ്പുച്ചിട്ടുണ്ട്. അല്പം ദൂരെയായി കാട്ടാനായും. ഞങ്ങള്‍ ജീവന് പണയം വെച്ചാണ് ഈ പഴങ്ങള്‍ കാട്ടില്‍പോയി പറിച്ചെടുക്കുന്നത്. എന്നിട്ടും ഞങ്ങളോട് വിലപേശുന്നവരാണ് അധികവും.”
അവരുടെ സത്യസന്ധമായ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഫോട്ടോ എടുത്തോട്ടെയെന്നു ചോദിച്ചപ്പോള്‍ അവര്‍ സമ്മതം മൂളി. എടുത്ത ഫോട്ടോയെല്ലാം അവരെക്കാണിച്ചു. അവരുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു. എനിക്കും സന്തോഷമായി. 50 രൂപ കൊടുത്ത് ഒരു പായ്ക്കറ്റു ഞാവല്‍പ്പഴം കൂടി ഞാന്‍ വാങ്ങിച്ചു. ബാക്കി പണം വാങ്ങാന്‍ നില്‍ക്കാതെ ഞാന്‍ യാത്ര തുടര്‍ന്നു.
വലിയ *സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പോയി അമിതമായ തോതില്‍ വിഷം കലര്‍ന്ന പഴവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ വിലകൊടുത്തുവാങ്ങി കഴിക്കുന്നവര്‍ അറിയുന്നില്ല. അവര്‍ വിലകൂടിയ രോഗങ്ങളെക്കൂടിയാണ് വാങ്ങിക്കഴിക്കുന്നതെന്ന്
എല്ലാവരോടും ഒരപേക്ഷ:”ഈ പാവങ്ങളോട് വിലപേശരുത്.”കാരണം, അവര്‍ വലിയ കെട്ടിടങ്ങള്‍ പണിയാന്‍ വേണ്ടിയോ, കാര്‍ വാങ്ങാനോ, അടിച്ചുപൊളിച്ചു ജീവിതം അസ്വദിക്കാനോ വേണ്ടിയല്ല ആ വഴിയരികില്‍ വന്നു നില്‍ക്കുന്നത്. ആരുടേയും മുമ്പില്‍ കൈനീട്ടാതെ, ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക അദ്ധ്വാനിച്ചു കണ്ടെത്തുകയാണ്”.
Discussion about this post