തലശ്ശേരി: തലശ്ശേരി ഗവ. ആശുപത്രിക്ക് സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റ് തുടങ്ങാന്‍ സാധിച്ച നേട്ടം പങ്കുവെച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അഭിമാനകരമായ നേട്ടം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് തന്നെ മാതൃകയായി കേരളം നിലകൊള്ളുകയാണെന്ന് ഷംസീര്‍ കുറിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയിലാകെ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന, ആയിരങ്ങള്‍ പിടഞ്ഞു വീഴുന്ന ഈ ഘട്ടത്തില്‍ തലശ്ശേരി ഗവ: ആശുപത്രിയില്‍ സജ്ജീകരിച്ച ഓക്‌സിജന്‍ പ്ലാന്റ് നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റുകയാണ്.
സബ് കളക്ടര്‍ ആസിഫ് യൂസഫ്, ഡോ.. സതീശന്‍ ബാലസുബ്രമണ്യം, ഡോ. പിയുഷ് നമ്പൂതിരിപ്പാട് എന്നിവരുടെ ദീര്‍ഘവീക്ഷണത്തിന്റെയും അര്‍പണബോധത്തിന്റെയും ഫലമായാണ് തലശ്ശേരി ആശുപത്രിക്ക് സ്വന്തമായി ഒരു ഓക്‌സിജന്‍ പ്ലാന്റ് യഥാര്‍ഥ്യമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത് നാടിനു ജീവവായു നല്‍കി നാടിനെ കാത്തുരക്ഷിക്കുകയാണെന്ന് അദ്ദേഹം അഭിമാനപൂര്‍വ്വം കുറിച്ചു.
അത്തരമൊരു ഘട്ടത്തിലാണ് ഭാവിയിലൊരിക്കല്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുകയാണെങ്കില്‍ നമ്മള്‍ ഓക്‌സിജന്‍ ക്ഷാമം നേരിടാന്‍ സാധ്യത ഉണ്ടെന്നും തലശ്ശേരി ആശുപത്രിക്ക് സ്വന്തമായി ഓക്‌സിജന്‍ ജനറേറ്റ് ചെയ്യാനായി ഒരു ഓക്‌സിജന്‍ പ്ലാന്റ് ഉണ്ടെങ്കില്‍ നമുക്ക് ഏറെ ഗുണം ചെയ്യുമെന്നും ഉൃ. സതീശന്‍ അഭിപ്രായപെട്ടതായി ഷംസീര്‍ പറയുന്നു. ഇന്ന് ഇന്ത്യക്ക് മാതൃകയായി ഇടതുപക്ഷത്തിന്റെ കേരളം നില്‍ക്കുമ്പോള്‍ തലശ്ശേരി ഗവ. ആശുപത്രിയിലെ ഈ ഓക്‌സിജന്‍ പ്ലാന്റ് നിരവധി ജീവനുകളെ ജീവിതത്തിലേക്ക് കരകയറ്റുകയാണ്. ഏറെ അഭിമാനകരമായി ഈ നേട്ടത്തെ ഞാന്‍ കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഇന്ത്യക്ക് തന്നെ മാതൃകയായി കേരളം നിൽക്കുന്നു. കൂടെ തലയുയർത്തി തലശ്ശേരിയും.
കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യയിലാകെ ഓക്സിജൻ ക്ഷാമം നേരിടുന്ന, ആയിരങ്ങൾ പിടഞ്ഞു വീഴുന്ന ഈ ഘട്ടത്തിൽ തലശ്ശേരി ഗവ: ആശുപത്രിയിൽ സജ്ജീകരിച്ച ഓക്സിജൻ പ്ലാന്റ് നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റുകയാണ്.
Sub. Collector ആസിഫ് യൂസഫ്, Dr. സതീശൻ ബാലസുബ്രമണ്യം, Dr പിയുഷ് നമ്പൂതിരിപ്പാട് എന്നിവരുടെ ദീർഘവീക്ഷണത്തിന്റെയും അർപണബോധത്തിന്റെയും ഫലമായാണ് തലശ്ശേരി ആശുപത്രിക്ക് സ്വന്തമായി ഒരു ഓക്സിജൻ പ്ലാന്റ് യഥാർഥ്യമായത്.. ഇന്നത് നാടിനു ജീവവായു നൽകി നാടിനെ കാത്തുരക്ഷിക്കുകയാണ്..
കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ സബ്. കളക്ടർ ആസിഫ് യുസഫ് ന്റെ നേതൃത്വത്തിൽ Covid Crisis Management എന്ന പേരിൽ ഒരു യോഗം ഉണ്ടാകുമായിരുന്നു.. ഇതിന്റെ ഭാഗമായി Covid Medical Management Committee എന്നൊരു കമ്മിറ്റി രൂപീകരിക്കുകയും എല്ലാദിവസവും രാവിലെ 8 മണിക്ക് Sub Collector ടെ ചേമ്പറിൽ യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും മുന്നോട്ടുള്ള പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു…
ഇവരോടൊപ്പം Dr. ജയകൃഷ്ണൻ നമ്പ്യാർ Dr. സജീവ്, Dr. ബിജുമോൻ Dr. ബിജോയ്, Dr.Sharath ,Dr.jithin ,CI തുടങ്ങിയവരും ഉൾപ്പെടുന്നതായിരുന്നു ഈ കമ്മിറ്റി.
വർധിച്ചു വരുന്ന കേസുകളും കൊറോണ വൈറസിന് സംഭവിക്കുന്ന മ്യൂട്ടേഷനും ഇവ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും തുടങ്ങി ഓരോ ദിവസവും നാളെ നമുക്കെങ്ങനെ മുന്നോട്ട് പോകണം എന്നതിൽ സമഗ്രമായ അവലോകനവും ചർച്ചകളും ആസൂത്രണവും അവിടെനിന്നുമുണ്ടായി..
അത്തരമൊരു ഘട്ടത്തിലാണ് ഭാവിയിലൊരിക്കൽ കോവിഡ് കേസുകൾ വലിയ തോതിൽ വർധിക്കുകയാണെങ്കിൽ നമ്മൾ ഓക്സിജൻ ക്ഷാമം നേരിടാൻ സാധ്യത ഉണ്ടെന്നും തലശ്ശേരി ആശുപത്രിക്ക് സ്വന്തമായി ഓക്സിജൻ ജനറേറ്റ് ചെയ്യാനായി ഒരു ഓക്സിജൻ പ്ലാന്റ് ഉണ്ടെങ്കിൽ നമുക്ക് ഏറെ ഗുണം ചെയ്യുമെന്നും Dr. സതീശൻ അഭിപ്രായപെടുന്നത്..
വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ നമുക്ക് മറ്റു ഫണ്ടുകൾ ഉപയോഗിച്ച് സജ്ജീകരിക്കാമെന്നും ഓക്സിജൻ പ്ലാന്റ് നു ആവശ്യമായ ഫണ്ട് കണ്ടെത്താൻ സാധിക്കുമോ എന്ന് എന്നോട് ആശുപത്രി സൂപ്രണ്ട് Dr. പിയുഷ് നമ്പൂതിരിപ്പാട് ചോദിക്കുകയുണ്ടായി..
ഈ അഭിപ്രായങ്ങളെ മുൻനിർത്തി ഉടൻതന്നെ MLA ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ഈ സജ്ജീകരണത്തിന് മാത്രമായി നീക്കിവെക്കുകയും ഒരു ദിവസം കൊണ്ട് തന്നെ ബഹു :കണ്ണൂർ ജില്ലാ കളക്ടറിൽ നിന്നും അനുമതി നേടിയെടുക്കുകയും ചെയ്തു.
ലോക്ഡൌൺ സമയം ആയിരുന്നെങ്കിൽ കൂടി Sub Collector ആസിഫ് ന്റെ ഇടപെടലുകളുടെ ഭാഗമായി ഉത്തരേന്ത്യയിൽ നിന്നും ഉപകരണങ്ങൾ തലശ്ശേരിയിൽ എത്തിക്കുകയും KMCL ന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കുകയും ചെയ്തു..
ഇന്ന് ഇന്ത്യക്ക് മാതൃകയായി ഇടതുപക്ഷത്തിന്റെ കേരളം നിൽക്കുമ്പോൾ തലശ്ശേരി ഗവ. ആശുപത്രിയിലെ ഈ ഓക്സിജൻ പ്ലാന്റ് നിരവധി ജീവനുകളെ ജീവിതത്തിലേക്ക് കരകയറ്റുകയാണ്. ഏറെ അഭിമാനകരമായി ഈ നേട്ടത്തെ ഞാൻ കാണുകയാണ്.
ഈ ഘട്ടത്തിൽ ഏറെ അഭിമാനർഹമായ പ്രവർത്തനത്തിന് മുൻകൈ എടുത്ത Sub Collector ആസിഫ് യൂസഫ് , Dr സതീശൻ സുബ്രമണ്യം , Dr. പിയുഷ് നമ്പൂതിരിപ്പാട് എന്നി ത്രയങ്ങളോടും മറ്റു എല്ലാ ആശുപത്രി ജീവനക്കാരോടും സഹകരിച്ച മുഴുവൻ വ്യക്തികളോടും ഉള്ള നാടിന്റെ നന്ദി അറിയിക്കുന്നു…
എ.എൻ ഷംസീർ