കൊവിഡ് വ്യാപനം രൂക്ഷം: മലപ്പുറത്ത് 55 പഞ്ചായത്തുകള്‍ അടച്ചു, മെയ് 14 വരെ നിരോധനാജ്ഞ

മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് മലപ്പുറം ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളില്‍ മെയ് 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം ചൊവ്വാഴ്ച മുതല്‍ കാടാമ്പുഴ ഭഗവതി അമ്പലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു.

ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,945 പേര്‍ക്കാണ്. 1,099 പേര്‍ക്ക് രോഗമുക്തി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.94 ശതമാനമാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,761 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 148 പേരുടെ ഉറവിടം അറിയില്ല. രോഗബാധിതരായി 34,849 പേരാണ് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്. ആകെ നിരീക്ഷണത്തിലുള്ളത് 42,298 പേരാണ്.

Exit mobile version