എറണാകുളം: ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ല കളക്ടര്‍.
സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും. സര്‍ക്കാര്‍ ഉത്തരവ്
കാറ്റില്‍പ്പറത്തി അമിത ലാഭം കൊയ്യാന്‍ ആരേയും അനുവദിക്കില്ല. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ലാബുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന കാര്യം ഉറപ്പു വരുത്തുമെന്നും കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനാനിരക്ക് 500 രൂപയായി നിശ്ചയിച്ചിരുന്നു. പിന്നാലെ പല സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കളക്ടറുടെ ഉത്തരവ്.
Discussion about this post