500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താനാകില്ല, 1500 രൂപയെങ്കിലും ആക്കണം ; ആവശ്യവുമായി സ്വകാര്യ ലാബുകള്‍

RTPCR test | Bignewslive

തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി അറിയിച്ച് സ്വകാര്യ ലാബുകള്‍. നിരക്ക് 1500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം. 500 രൂപയ്ക്ക് ആര്‍ടിപിആര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സ്വകാര്യ ലാബുകള്‍ അറിയിക്കുന്നു.

സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും ലാബുടമകള്‍ അറിയിച്ചു. അതേസമയം ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു.

സ്വകാര്യ ലാബുകള്‍ കൂട്ടത്തോടെ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിയാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിശോധന ഒതുങ്ങും. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത് സൗജന്യമായാണ് ചെയ്യുന്നത്. എന്നാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്‍പ്പെടെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെന്നിരിക്കെ സ്വകാര്യമേഖലയില്‍ പരിശോധനാ സൗകര്യം ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കും. നടപടി ഉടന്‍ വേണമെന്നാണ് ഉയരുന്ന ആവശ്യം.

Exit mobile version