തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതിന് പിന്നാലെ പരിശോധനകള്‍ നിര്‍ത്തിവച്ച് സ്വകാര്യ ലാബുകള്‍. ആര്‍ടിപിസിആര്‍ പരിശോധനകളാണ് നിര്‍ത്തിവച്ചത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലാബ് ഉടമകള്‍.
ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കിയ പ്രഖ്യാപനം വന്നിട്ടും സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയില്ലെന്ന സാങ്കേതികത്വം ചൂണ്ടികാണിച്ച് ലാബുകള്‍ നിരക്ക് കുറച്ചില്ല, ലാബുകളുടെ നിലപാട് വാര്‍ത്തയായതോടെ പാലക്കാടും കോഴിക്കോടും തിരുവനന്തപുരത്തും ഡിവൈഎഫ്ഐ പ്രതിഷേധവുമായെത്തി.
ആര്‍ടിപിസിആര്‍ നിരക്ക് 1700ല്‍ നിന്ന് 500 രൂപയാക്കിക്കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് ഉച്ചയോടെയാണ് പുറത്തിറങ്ങിയത്. എന്നിട്ടും പല ലാബുകളും നിരക്ക് കുറച്ചില്ല, പ്രതിഷേധം കനത്തതോടെ പരിശോധനപാടെ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ച ശേഷം ടെസ്റ്റ് പുനരാംഭിക്കുമെന്നാണ് സ്വകാര്യ ലാബുകള്‍ നല്‍കുന്ന വിശദീകരണം.