പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇനി 50 രൂപ: നിരക്ക് കുത്തനെ ഉയര്‍ത്തി റെയില്‍വേ

പാലക്കാട്: റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി റെയില്‍വേ. മുമ്പ് പത്ത് രൂപയായിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ 50 രൂപയാക്കിയത്. കോവിഡ് പശ്ചാത്തലത്തില്‍ പ്ലാറ്റ്‌ഫോമിലെ തിരക്കൊഴിവാക്കാനാണ് നടപടിയെന്ന് റെയില്‍വേയുടെ വിശദീകരണം.

നാളെ മുതല്‍ മൂന്ന് മാസത്തേക്കാണ് നിരക്ക് വര്‍ദ്ധന. പാലക്കാട് ഡിവിഷനിലാണ് ഉത്തരവിറക്കിയത്. നേരത്തെ മുംബൈയില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

അന്ന് പക്ഷേ വേനല്‍ക്കാല യാത്രാ തിരക്കിനിടയില്‍ സ്റ്റേഷനുകളില്‍ തിരക്ക് കൂടുന്നത് തടയാനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം.

ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ദാദര്‍, മുംബൈയിലെ ലോക്മന്യ തിലക് ടെര്‍മിനല്‍, താനെ, തുടങ്ങിയ സ്റ്റേഷനുകളിലായിരുന്നു നിരക്ക് വര്‍ധനവ്.

Exit mobile version