കാസര്‍കോട്: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നീലേശ്വരം, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റികള്‍ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ കലക്ടര്‍ ഡി.സജിത് ബാബു സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭ പരിധികളില്‍ ഉള്‍പ്പെടെ 15 തദ്ദേശസ്വയം ഭരണസ്ഥാപന പരിധിക്കുകീഴില്‍ നേരത്തെ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് നീട്ടുകയും എട്ട് പഞ്ചായത്തുകളില്‍ കൂടി പുതിയതായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. 2021 മേയ് 6 ന് അര്‍ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് നിരോധനാജ്ഞ.
പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് മുന്‍സിപാലിറ്റി, നീലേശ്വരം മുന്‍സിപാലി, അജാനൂര്‍, ബളാല്‍, ബേഡഡുക്ക, ചെങ്കള, ചെമ്മനാട്, ചെറുവത്തൂര്‍, ഈസ്റ്റ് എളേരി, കള്ളാര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, മടിക്കൈ, മധുര്‍, മംഗല്‍പാടി, പടന്ന പള്ളിക്കര, പിലിക്കോട്, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, ഉദുമ, വെസ്റ്റ്എളേരി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ.
ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.