ഗൂഡല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ വരനേയും മാതാപിതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. വരന്റെ മാതാപിതാക്കളെയും പെൺകുട്ടിയുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേവാല പോലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. പ്രതികൾക്ക് എതിരെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തി.
മലപ്പുറം ജില്ലയുടെ അതിർത്തിയായ ഗൂഡല്ലൂരിലെ ദേവാല മൂച്ചികുന്നിലെ വിജയകുമാർ(22) പിതാവ് കുമാർ, അമ്മ ശിവകാമി, പെൺകുട്ടിയുടെ പിതാവ് പുനിതരാജ, അമ്മ വിജയകുമാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി 6 മാസം ഗർഭിണിയാണ്. സോഷ്യൽ വെൽഫെയർ ഓഫിസർ രേണുക പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.
Discussion about this post