തൃശൂര്‍: മന്ത്രി കെ കൃഷ്ണന്‍കുട്ടി ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷനായി അടുത്ത മാസം വരെ തുടരും. അടുത്തമാസം കോഴിക്കോട് നടക്കുന്ന സംസ്ഥാന റാലിക്ക് ശേഷം പുതിയ അധ്യക്ഷനെ തീരുമാനിക്കും. ഇന്ന് തൃശൂരില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗത്തിന്റേതാണ് തീരുമാനം.
കൂടാതെ ജനതാദള്‍ (എസ്)- ലോക് താന്ത്രിക് ജനതാ ദള്‍ ലയലനവും യോഗത്തില്‍ ചര്‍ച്ചയായി. ലയനത്തിനുള്ള താത്പര്യം ദേശീയ നേതൃത്വത്തെ അറിയിക്കും. ദേശീയ നേതൃത്വം എംപി വീരേന്ദ്ര കുമാറുമായി ചര്‍ച്ച നടത്തും.
മുന്‍ മന്ത്രി മാത്യു ടി തോമസ്, കെ വേണു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഏത് തീരുമാനത്തിലും അതൃപ്തിയില്ലെന്ന് മാത്യു ടി തോമസ് അറിയിച്ചു.
Discussion about this post