തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റര്‍, ഐസിയു കിടക്ക, മറ്റു കിടക്കകള്‍ എന്നിവയുടെ വിവരം ഇനി ഫോണ്‍ വിളിച്ചാല്‍ അറിയാം. 1056 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റര്‍, ഐസിയു കിടക്ക, മറ്റു കിടക്കകള്‍ എന്നിവയുടെ വിവരം ലഭിക്കും. ജില്ലാതലത്തില്‍ 4 മണിക്കൂര്‍ കൂടുമ്പോള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും സംവിധാനം ഒരുക്കി.
ഫോണ്‍ സൗകര്യം വഴി ഇവയുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാന്‍ സാധിക്കും. നാലു മണിക്കൂര്‍ ഇടവേളയില്‍ ഓരോ ജില്ലയിലെയും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലും ഡിപിഎംഎസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളുമായും വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ബന്ധപ്പെടാവുന്നതാണ്.
Discussion about this post