കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം സ്വദേശി അമൃത(25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.
അയല്‍ വാസിയായ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അമൃതക്ക് അപകടം സംഭവിച്ചത്. പുഴയില്‍ മുങ്ങിയ അയല്‍ വാസിയായ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമൃത ചുഴിയില്‍ പെടുകയായിരുന്നു. മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും അമൃതയുടെ ജീവന് രക്ഷിക്കാനായില്ല.
മുണ്ടേരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ലാബ് അസിസ്റ്റന്റ് സി ബാലകൃഷ്ണന്റേയും പാളാട് രമണിയുടേയും മകളാണ് അമൃത. സഹോദരി: അനഘ.
Discussion about this post