കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും സംസ്ഥാന മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയില്‍. അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാര്‍ച്ചില്‍ ഇദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുഖം പ്രാപിച്ച് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് അദ്ദേഹത്തിന് വീണ്ടും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇതേതുടര്‍ന്നാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.