‘ഒന്നല്ല, 10-16 മണിക്കൂര്‍, ചത്തുപണിയെടുക്കുമ്പോള്‍ കല്യാണത്തിന് ആളെ കൂട്ടാമോയെന്ന് ആളുകളുടെ ചോദ്യം, ഭ്രാന്ത് വന്നുപോകും’ വികാരഭരിതനായി ഡോ. മുഹമ്മദ് അഷീല്‍

DR. Asheel | Bignewslive

തിരുവനന്തപുരം: ജനങ്ങള്‍ ഇപ്പോഴും കൊവിഡിന്റെ തീവ്രത മനസിലാക്കുന്നില്ലെന്ന് ഡോക്ടര്‍ മുഹമ്മദ് അഷീല്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം വികാരഭരിതനായി രംഗത്തെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ചത്തു പണിയെടുക്കുകയാണ്.

10-16 മണിക്കൂര്‍ തുടരെ ജോലി ചെയ്യുന്നു. അപ്പോഴാണ് ഓരോരുത്തര്‍ രാത്രി വിളിച്ചിട്ടു കല്യാണത്തിന് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന് ചോദിക്കുന്നത്. ഭ്രാന്ത് വന്നുപോകുമെന്നും അഷീല്‍ വീഡിയോയില്‍ പറയുന്നു. വാക്കുകള്‍ക്കിടയില്‍ അദ്ദേഹം വികാരഭരിതനാകുന്നത് വീഡിയോയില്‍ കാണാം.

ഡോ. അഷീലിന്റെ വാക്കുകള്‍;

‘ജനങ്ങള്‍ ഇപ്പോഴും കോവിഡിന്റെ തീവ്രത മനസിലാക്കുന്നില്ല. നമ്മള്‍ സുരക്ഷിതരാണെന്ന ബോധ്യത്തിലാണു ചിലര്‍. അവര്‍ക്ക് അറിയില്ല അവസ്ഥ. ലോക്ഡൗണ്‍ പ്രഖ്യപിക്കാത്തതു പ്രതിസന്ധി ഇല്ലാത്തത് കൊണ്ടല്ല. രാജ്യത്തിന്റെ വരുമാനം, നിര്‍മാണ മേഖല… എല്ലാം നിലയ്ക്കും, അതുകൊണ്ടാണ്. വെന്റിലേറ്റര്‍ പോലും തികയാതെ വരുന്ന അവസ്ഥയിലേക്ക് നമ്മളും എത്തിയേക്കാം. വാര്‍ത്തകളൊക്കെ കാണുന്നതല്ലേ. കല്യാണങ്ങള്‍ ഒഴിവാക്കൂ. ബന്ധുക്കളെ ഓണ്‍ലൈനായി പങ്കെടുപ്പിക്കൂ.. ദയവായി സ്വയം നിയന്ത്രിക്കൂ.. ദയവായി കേള്‍ക്കൂ..

Exit mobile version