തിരുവനന്തപുരം: വാക്സിനെടുത്തവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ വീടുകളില്‍ തന്നെ ചികിത്സിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് അവലോകന വാര്‍ത്താ സമ്മേളത്തിലാണ് അദ്ദേഹം വാക്സിനെടുത്തവര്‍ക്ക് വീട്ടില്‍ ചികിത്സിക്കാമെന്ന് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
വാക്സിനേഷന് കഴിഞ്ഞതിന് ശേഷം രോഗം ബാധിക്കുന്നവര്‍ പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അതിനാല്‍ അത്തരം ആളുകളെ വീട്ടില്‍ തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി ചികിത്സിച്ചാല്‍ മതിയാകും. അതേ പോലെ തന്നെ ഓക്സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ കോവിഡ് ബാധിച്ചു എന്നതുകൊണ്ടുമാത്രം. ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല.
മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ ഇത്തരം ആളുകളുടെ കാര്യത്തില്‍ ഒരു ശാസ്ത്രീയ മാനദണ്ഡം വേണ്ടിവരും. അത് വിദഗ്ദ്ധ സമിതി തയ്യാറാക്കും അതോടൊപ്പം രോഗവ്യാപന ഘട്ടം നേരിടുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള സൗകര്യങ്ങള്‍ ഇപ്പോഴുള്ള അവസ്ഥയെ നേരിടാന്‍ പര്യാപ്തമാണ്. കൂടാനിടയുണ്ട് എന്നത് തന്നെയാണ് വിലയിരുത്തല്‍.
രോഗവ്യാപനം കൂടിയത് ശേഷം സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ പോരാ. അതിനാല്‍ ഓക്സിജന്‍ സൗകര്യത്തോടെയുള്ള ബെഡുകള്‍, ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളും അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ദ്ധിപ്പിക്കണം.
Discussion about this post