സുല്‍ത്താന്‍ബത്തേരി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വെളളിയാഴ്ച മുതല്‍ അടുത്തമാസം 10 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
അവശ്യസര്‍വീസുകള്‍ക്ക് ഇളവുണ്ടാകും. ജില്ലയില്‍ ഇന്നലെ ആയിരത്തിനടുത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37874 ആയി. 29926 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6830 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6245 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
അതേസമയം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോയാല്‍ അത് ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ കാര്യമായി ബാധിക്കുമെന്നും വിലയിരുത്തി. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.