തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 80 സീറ്റ് നേടി എൽഡിഎഫിന് അധികാരത്തുടർച്ച ഉണ്ടാകുമെന്ന പ്രവചനവുമായി എഴുത്തുകാരനും നിരൂപകനുമായ എൻഎസ് മാധവൻ. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് തന്റെ തിരഞ്ഞെടുപ്പ് പ്രവചനം ട്വിറ്ററിലൂടെയാണ് എൻഎസ് മാധവൻ കുറിച്ചത്. 59 സീറ്റുകളുമായി യുഡിഎഫ് പ്രകടനം ഒതുങ്ങുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. അതേസമയം ബിജെപിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് എൻഎസ് മാധവന്റെ പ്രവചനത്തിൽ സൂചിപ്പിക്കുന്നത്.
These are my seat projections for Kerala assembly elections. These have a shelf-life of roughly four days:)
LDF: 8️⃣0️⃣
UDF:5️⃣9️⃣
T20: 0️⃣1️⃣— N.S. Madhavan (@NSMlive) April 28, 2021
എൽഡിഎഫ്- 80, യുഡിഎഫ്- 59, ടി20-1 സീറ്റ് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രവചനം. അദ്ദേഹത്തിന്റെ പ്രവചനത്തിൽ ബിജെപി. ഒരു സീറ്റിൽ പോലും വരുന്നതായി കാണിക്കുന്നില്ല. ഓരോ ജില്ലയിലെയും യുഡിഎഫ്, എൽഡിഎഫ് സീറ്റ് കണക്കുകളും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
നേമത്ത് ബിജെപിയുടെ സീറ്റ് നഷ്ടമാകുമെന്നാണ് അദ്ദേഹം പങ്കുവെച്ച ജില്ല തിരിച്ചുള്ള പ്രവചനപ്പട്ടികയിലുള്ളത്.
Discussion about this post