തൃശൂര്‍: തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 അന്തേവാസികള്‍ക്കും ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ പ്രത്യേക ബ്ലോക്കിലേക്കു മാറ്റിയിരിക്കുകയാണ്.
അതേസമയം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 83 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. നേരത്തെ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജയിലിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 154 ആയി.
ഏപ്രില്‍ 20 മുതല്‍ നാലു ദിവസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആര് ടി പി സി ആര് പരിശോധന നടത്തിയിരുന്നു. രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പത്ത് ജീവനക്കാര്‍ക്കടക്കമാണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലില്‍ ഉള്ളത്.
അതേസമയം ജയിലുകളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തടവുകര്‍ക്ക് പരോള്‍ നല്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Discussion about this post