തിരുവനന്തപുരം: ഹൈവേകള്‍ കേന്ദ്രീകരിച്ച് ശബരിമല കര്‍മ്മ സമിതി നടത്തുന്ന അയ്യപ്പന് വിളക്കിന് ബിജെപി പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ഈ മാസം 26ന് വൈകിട്ട് 6 മുതല്‍ 6.30 വരെ ഹൈവേകള്‍ കേന്ദ്രീകരിച്ചാകും അയ്യപ്പന് വിളക്ക് സംഘടിപ്പിക്കുന്നത്.
വനിതാ മതില് വിഭജനവും വിദ്വേഷവും വളര്‍ത്താനുള്ള നടപടിയാണെന്നും വേണുഗോപാലന്‍ നായരുടെ കുടുംബത്തെ അപമാനിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട ആള്‍ക്കാരും ശ്രമിച്ചുവെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പോലീസിന്റെ വാര്‍ത്താ കുറിപ്പ് സര്‍ക്കാരിന് വേണ്ടി ഇറക്കിയതാണ്. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് അതില്‍ ഉണ്ടായിരുന്നതെന്നും ശ്രീധരന് പിള്ള ആരോപിച്ചു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ പ്രതിരോധിക്കാനുള്ള ബദല്‍ മാര്‍ഗമായിട്ടാണ് ശബരിമല കര്‍മ സമിതി അയ്യപ്പന് വിളക്ക് നടത്തുന്നത്.
Discussion about this post