തിരുവനന്തപുരം: കോവിഡ് രൂക്ഷമായ കേരളത്തിന് കൂടുതല്‍ കോവിഡ് വാക്സിന്. 2,20,000 ഡോസ് കൊവിഷീല്‍ഡ് വാക്സീനാണ് ഇന്ന് സംസ്ഥാനത്തേക്ക് എത്തിയത്.
സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു തീരുമാനം വന്നത്.
നേരത്തെ 50 ലക്ഷം കോവിഡ് വാക്സീന് കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ 3, 68,840 ഡോസ് വാക്സിനാണ് കേരളത്തില്‍ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് കൂടുതല്‍ വാക്സീന് ആവശ്യമുണ്ടെന്നും വാക്സീന് സ്റ്റോക്കുണ്ടെങ്കില് മാത്രമേ ബുക്കിംഗ് സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.