തൃശ്ശൂര്‍:കൊടകര പണം കവര്‍ച്ച കേസില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കരുതെന്ന് ബിജെപി ജില്ലാ നേതൃത്വം. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫണ്ട് പാര്‍ട്ടി നല്‍കുന്നത് അക്കൗണ്ട് വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കൊടകരയില്‍ വച്ച് കാറിലെത്തിച്ച പണം കവര്‍ന്നത്. തന്റെ 25 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി ധര്മജന് കൊടകര പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഇത് മൂന്നരക്കോടി രൂപ ഉണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നുവെന്നും പ്രചരിച്ചത്. ദേശീയപാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിനെത്തിച്ച പണം കവര്‍ന്നുവെന്ന ആരോപണം നേരിടുന്ന കേസാണിത്. സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ ആരോപണവിധേയരായെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല
അറസ്റ്റിലായവരില്‍ ഏഴുപേര്‍ സംഭവത്തില്‍ നേരിട്ടുപങ്കെടുത്തവരും രണ്ടുപേര്‍ ഇവരുടെ സഹായികളുമാണെന്നു പോലീസ് പറഞ്ഞു. മൂന്നു കാറുകളിലായി എത്തിയാണു സംഘം പണവും കാറും തട്ടിയെടുത്തത്. ഈ കാര്‍ പിന്നീട് പടിഞ്ഞാറേക്കോട്ടയില്‍നിന്ന് കണ്ടെടുത്തിരുന്നു
Discussion about this post