കൊവിഡ് വ്യാപനം: മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‌സി മാറ്റിവച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2021 മെയ് മാസം 4-ാം തീയതി മുതല്‍ 7-ാം തീയതി വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചിരിക്കുന്നതായി നേരത്തെ അറിയിക്കുന്നു.

ഇതിന് പിന്നാലെയാണ് മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചുവെന്ന് പിഎസ്സി അറിയിച്ചിരിക്കുന്നത്.

Exit mobile version