‘പശുമ്പ വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു, പശുവിന് ആംബുലന്‍സും, പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റെ നാട്ടില്‍ ഇതിനപ്പുറവും സാധിക്കും’; എംഎ നിഷാദ്

വാരണാസി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളെല്ലാം നേരിടുന്നത് ഓക്‌സിജന്‍ ക്ഷാമമാണ്. അതേസമയം, ഉത്തര്‍പ്രദേശില്‍ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗി വ്യക്തമാക്കിയിരുന്നു.

അതേസമയം, യോഗിയുടെ നിലപാടിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. പശുവിന് ആംബുലന്‍സും, പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥിന്റെ നാട്ടില്‍, പശുമ്പായെ കൊണ്ട് പുറത്തോട്ട് വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത്
വെക്കാമായിരുന്നെന്ന് നിഷാദ് പരിഹാസരൂപണ കുറിച്ചു.

”ഗായ്,ഏക് പാൽഥൂ ജാൻവർ ഹേ…
ഗായ് ഖാസ് കാത്താ ഹേ
ഔർ ദൂത് ദേത്താ ഹേ…
ഗായ് ഓക്സിജൻ ഭീ മിൽതാ ഹേ
ഹാേ..ഹീ…ഹം…
നഹീ..നഹീ…”
ഇതിനപ്പുറം ഹിന്ദി അറിയില്ല മിത്രോംസ്…
പറഞ്ഞത്,പശുവിനെ പറ്റിയാണ്…
ഇത്രയും,രൂക്ഷമായ ഓക്സിജൻ ക്ഷാമം
നേരിടുന്ന രാജ്യത്ത്,പശുമ്പായെ കൊണ്ട്
പുറത്തോട്ട് വിടുന്ന ഓക്സിജൻ ഒന്നെടുത്ത്
വെക്കാമായിരുന്നു…
പശുവിന് ആമ്പുലൻസും,പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റ്റെ നാട്ടിൽ
ഇതല്ല,ഇതിനപ്പുറവും സാധിക്കും…
ആ വഴിക്കൊന്ന് ശ്രമിച്ച് നോക്കികൂടെ മിത്രങ്ങളെ ?
പാട്ടകൊട്ടിയും,വിളക്ക് തെളിച്ചും,ഗോമൂത്ര
പാനീയവും,എല്ലാം വിജയകരമായി പരീക്ഷിച്ച
ആദിത്യനാഥന്റ്റെ യൂ പി യിൽ,ഓക്സിജൻ
ക്ഷാമമുണ്ടാകില്ല…കട്ടായം…
പശു എങ്ങനെ ഓക്സിജൻ നൽകും എന്നതിനെ പറ്റിയുളള ക്ളാസ്സിന് ബഹുമാന്യ
ശാസ്ത്രജ്ഞൻ,പപ്പേട്ടനെ സമീപിക്കാവുന്നതാണ്…നോട്ട് നിരോധന
സമയത്ത്,രണ്ടായിരത്തിന്റ്റെ നോട്ടിൽ
ചിപ്പ് കണ്ട് പിടിച്ച സാങ്കേതിക വിദഗ്ധൻ
കൂടിയാണ് പപ്പെട്ടൻ…
ചാനൽ ചർച്ചയിൽ പപ്പേട്ടനെ വല്ലാണ്ട് മിസ്സ്
ചെയ്യുന്നു്‌…
മൂവായിരം കോടി മുടക്കി പട്ടേലിന് പ്രതിമ…
ഇരുപതിനായിരം കോടിയുടെ പാർലമെന്റ്റ്
മന്ദിരം..
ഉലകം ചുറ്റാൻ ഒമ്പതിനായിരം കോടിയുടെ
വിമാനം.്‌
ഇതൊക്കെ അച്ഛാ ദിൻ അല്ലേ കമ്മികളേ…
ഇതാണ് പുതിയ ഇൻഡ്യ…
സന്തോഷിച്ചാട്ടെ…സന്തോഷിച്ചാട്ടെ…
NB
മിത്രോംസ്,പതിവ് തെറിവിളി പൊങ്കാലയുമായി ഇതിലേ വരില്ലേ…
കമോൺട്രാ മിത്രോംസ്…എനിക്കത്
പൂച്ചെണ്ടുകളാണ്…
ലാൽ സലാം ♥

''ഗായ്,ഏക് പാൽഥൂ ജാൻവർ ഹേ…
ഗായ് ഖാസ് കാത്താ ഹേ
ഔർ ദൂത് ദേത്താ ഹേ…
ഗായ് ഓക്സിജൻ ഭീ മിൽതാ…

നിലവില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ്. ആവശ്യത്തിന് ഐസിയുകളും വെന്റിലേറ്ററുകളുമില്ലാതെ വലയുകയാണ് ലക്‌നൗവിലെ ആശുപത്രികള്‍.

Posted by MA Nishad on Sunday, 25 April 2021

Exit mobile version