കൽപറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണമരണം. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേരാണ് മരിച്ചത്.
മുരളി (16), അജ്മൽ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിൻ ഫിറോസ് ചികിത്സയിലാണ്.
ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഏപ്രിൽ 22നായിരുന്നു സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. മണ്ണാർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആളൊഴിഞ്ഞ ഷെഡ്ഡ്.
സംഭവത്തിൽ മുരളി, അജ്മൽ ഉൾപ്പെടെ പ്രദേശവാസികളായ മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Discussion about this post