തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനോട് യുഡിഎഫിന് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാരാന്ത്യലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് സ്വീകാര്യം. തിരക്ക് കുറയ്ക്കാന്‍ കടകളുടെ പ്രവര്‍ത്തന സമയം നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. സമ്പൂര്‍ണ അടച്ചിടലിനോട് യുഡിഎഫിന് വിയോജിപ്പാണ്. സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകള്‍ അടയ്ക്കുന്ന സമയം ഒമ്പത് മണി വരെ ആക്കണം. സമയം നീട്ടിയാല്‍ കടകളിലെ തിരക്ക് കുറയുമെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം മിതത്വം പാലിക്കണമെന്നും ആഘോഷങ്ങള്‍ പ്രോട്ടോകോള്‍ പാലിച്ച് മാത്രം മതിയെന്നും ചെന്നിത്തല പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു.
Discussion about this post