ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷ; കൊവിഡ് രണ്ടാംതരംഗത്തില്‍ രാജ്യം വലയുമ്പോള്‍ മേജര്‍ രവി പറയുന്നു, വീഡിയോ

Major Ravi | Bignewslive

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വലയുമ്പോള്‍ ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണെന്ന് സംവിധായകന്‍ മേജര്‍ രവി. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പലരും ഇത് വിശ്വസിക്കുന്നുണ്ടാകില്ലെന്നും എന്നാല്‍ താന്‍ ഇതിനെ ഇങ്ങനെയാണ് കാണുന്നതെന്നും വിശ്വസിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

മേജര്‍ രവിയുടെ വാക്കുകള്‍;

‘ഇന്ന് ജനങ്ങള്‍ ഓരോരുത്തരും ശ്വാസം കിട്ടാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഒരിറ്റ് ശ്വാസത്തിനായി ബുദ്ധിമുട്ടുകയാണ്. ആ അവസ്ഥയിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നു. ഫ്രീയായിട്ട് ദൈവവും പ്രകൃതിയും നമുക്ക് തന്നിരുന്ന ഓക്സിജന്‍ പോലും കാശ് കൊടുത്തും ബ്ലാക്കിലും വാങ്ങിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് മനുഷ്യന്റെ ജന്മം മാറിക്കൊണ്ടിരിക്കുകയാണ്.

ശ്വസിക്കുന്ന ശ്വാസം വാങ്ങിക്കേണ്ടി വരുന്ന ഒരു കാലം നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. എന്നാല്‍ അങ്ങോട്ടെത്തി കാര്യങ്ങള്‍. നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്റെയും ഫലങ്ങളായിട്ടാണ് എനിക്കിതിനെ തോന്നുന്നത്. നമ്മള്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണിത്. പലര്‍ക്കും അതില്‍ വിശ്വാസമുണ്ടാകില്ലായിരിക്കും. പക്ഷെ ഞാനതില്‍ വിശ്വസിക്കുന്നു.

അഞ്ഞൂറും ആയിരവും വര്‍ഷങ്ങളോളം ഒരു പ്രശ്നവുമില്ലാതിരുന്ന സിയാച്ചിനിലെ മഞ്ഞുമലകള്‍ എട്ട് വര്‍ഷം മുന്‍പ് പൊട്ടിത്തകര്‍ന്നു. പ്രളയവുമുണ്ടായി. അത് ഞാന്‍ കണ്ടതാണ്. അപ്പോള്‍ നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ആലോചിക്കണം,

Exit mobile version