തിരുവനന്തപുരം: കെആര്‍ ഗൗരിയമ്മ(102)യുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ ദിവസമാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ അണുബാധയുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ രോഗം, പനി, ശ്വാസംമുട്ടല്‍ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.