കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം. ഇതിനകം ജയിലിലെ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 69 തടവുകാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച ആര്‍ക്കും ലക്ഷണമുണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
തടവുകാരും ജീവനക്കാരുമടക്കം ജയിലില്‍ ആകെ 1050 പേരാണ് ഉള്ളത്. ഏപ്രില്‍ 20 മുതല്‍ നാലു ദിവസമായി ഇവരില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ കുറച്ച് പരിശോധന ഫലങ്ങളെ പുറത്ത് വന്നിട്ടുള്ളു. പുറത്ത് വന്ന ഫലത്തില്‍ 71 പേര്‍ക്ക് രോഗം കണ്ടെത്തുകയായിരുന്നു.
പരിശോധനയുടെ മുഴുവന്‍ ഫലവും പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനാണ് സാധ്യത. ഇതുവരെ രോഗം സ്ഥിരീകരിച്ചവരെ ഒരു ബ്ലോക്കിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതര്‍.
നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനും രോഗം ബാധിച്ചിരുന്നു.
Discussion about this post