തിരുവനന്തപുരം: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കൊവിഡ് ബാധിച്ച വ്യക്തികളെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ആശുപത്രികളിലോ സിഎഫ്എല്‍ടിസികളിലോ പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദേശം.
കൊവിഡ് ബാധിതരുടെ കുടുംബത്തിന് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പഞ്ചായത്ത് ഡയറക്ടറാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ട്. സംസ്ഥാനത്ത് നിലവില്‍ സ്റ്റോക്കുള്ളത് 330693 ഡോസ് വാക്‌സീനാണ്. ഒരു ദിവസം നിശ്ചിത എണ്ണം ക്രമീകരിച്ച് നല്‍കിയാല്‍ പോലും പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രമേ ഇത് തികയൂ. കൂടുതല്‍ സ്റ്റോക്കെത്തുകയോ വാക്‌സീന്‍ നേരിട്ട് വാങ്ങുകയോ ചെയ്തില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ തുടങ്ങുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങാനാകില്ല.