‘ലീഗ് എംഎല്‍എയുടെ വീട്ടിലെ ക്ലോസറ്റില്‍ ഒളിപ്പിച്ച 50 ലക്ഷത്തോളം രൂപ’ എന്നത് തെറ്റ്; കക്കൂസ് ക്ലോസറ്റിലല്ല ‘കട്ടിലിനടിയില്‍ നിന്നാണ് പണം പിടിച്ചതെന്ന ലീഗ് സുഹൃത്തുക്കളുടെ തിരുത്തിന് നന്ദി; എംബി രാജേഷ്

തൃശ്ശൂര്‍: മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡില്‍ പണം കണ്ടെത്തിയ സംഭവത്തെ പരിഹസിച്ച് സിപിഎം നേതാവ് എംബി രാജേഷ്. ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതിലെ ഫേസ്ബുക്ക് പോസ്റ്റില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച ചര്‍ച്ചയിലാണ് എംബി രാജേഷിന്റെ പരിഹാസം.

‘ലീഗ് എംഎല്‍എയുടെ വീട്ടിലെ കക്കൂസ് ക്ലോസറ്റില്‍ ഒളിപ്പിച്ച 50 ലക്ഷത്തോളം രൂപ ….’ എന്നത് തെറ്റാണെന്നും കക്കൂസ് ക്ലോസറ്റിലല്ല ‘കട്ടിലിനടിയില്‍ നിന്നാണ് പണം പിടിച്ചത് ‘ എന്നും ലീഗ് സുഹൃത്തുക്കള്‍ തന്നെ തിരുത്തുന്നുവെന്നും തെറ്റ് സമ്മതിക്കാന്‍ ഒരു ദുരഭിമാനവുമില്ലെന്നും എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ശരിയായ സ്ഥലം ചൂണ്ടികാട്ടി തന്ന എല്ലാ ലീഗ് സുഹൃത്തുക്കള്‍ക്കും നന്ദിയെന്നും എംബി രാജേഷ് പറഞ്ഞു.

ഞാന്‍ നേരത്തേയിട്ട പോസ്റ്റില്‍ വസ്തുതാപരമായ ഒരു തെറ്റ് സംഭവിച്ചതായി നിരവധി ലീഗ് സുഹൃത്തുക്കള്‍ കൂട്ടത്തോടെ കമന്റ് ബോക്‌സില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
‘ലീഗ് എം.എല്‍.ഏയുടെ വീട്ടിലെ കക്കൂസ് ക്ലോസറ്റില്‍ ഒളിപ്പിച്ച 50 ലക്ഷത്തോളം രൂപ ….’ എന്നത് തെറ്റാണെന്നും കക്കൂസ് ക്ലോസറ്റിലല്ല ‘കട്ടിലിനടിയില്‍ നിന്നാണ് പണം പിടിച്ചത് ‘ എന്നും ലീഗ് സുഹൃത്തുക്കള്‍ തിരുത്തുന്നു. തെറ്റ് സമ്മതിക്കാന്‍ എനിക്ക് ഒരു ദുരഭിമാനവുമില്ല എന്നറിയിക്കട്ടെ. ഞാന്‍ എഴുതിയ കക്കൂസ് ക്ലോസറ്റ് എന്നത് ലീഗുകാര്‍ വ്യക്തമാക്കിയ പോലെ ‘കട്ടിലിനടിയില്‍’ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ. തെറ്റുപറ്റിയതില്‍ ഞാന്‍ ഖേദിക്കുന്നു. ശരിയായ സ്ഥലം ചൂണ്ടിക്കാണിച്ചു തന്ന എല്ലാ ലീഗ് സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

തിരുത്ത്

ഞാൻ നേരത്തേയിട്ട പോസ്റ്റിൽ വസ്തുതാപരമായ ഒരു തെറ്റ് സംഭവിച്ചതായി നിരവധി ലീഗ് സുഹൃത്തുക്കൾ കൂട്ടത്തോടെ കമൻറ്…

Posted by MB Rajesh on Friday, 23 April 2021

Exit mobile version