ആവശ്യത്തിലധികം ഓക്‌സിജന്‍ സജ്ജം; തമിഴ്‌നാടിനും കര്‍ണാടകത്തിനും നല്‍കി കേരളം, മാതൃക

Oxygen Plant | Bignewslive

ആലപ്പുഴ; ആവശ്യത്തിലധികം ഓക്‌സിജന്‍ സജ്ജമാക്കി കേരളം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്‌സിജന് വേണ്ടി രോഗികള്‍ ആശുപത്രികള്‍ കയറിയിറങ്ങുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം സജ്ജമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദുരിതം കൂടുതല്‍ അനുഭവിക്കുന്ന കര്‍ണാടകത്തിനും തമിഴ്‌നാടിനും ഓക്‌സിജന്‍ സംസ്ഥാനം നല്‍കും.

തമിഴ്നാടിന് 80-90 ടണ്ണും കര്‍ണാടകത്തിന് 30-40 ടണ്ണുമാണ് നല്‍കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. രാജ്യത്ത് ഓക്‌സിജന്‍ ശേഷി ആവശ്യത്തിലധികമുള്ള ഏക സംസ്ഥാനം കേരളമാണെന്ന് വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്രസ്ഥാപനമായ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിന് ദിവസേന 70-80 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ മാത്രമേ ആവശ്യം വരുന്നുള്ളൂ. കോവിഡ് ആവശ്യത്തിന് 30-35 ടണ്ണും കോവിഡിതര ആവശ്യങ്ങള്‍ക്ക് 40-45 ടണ്ണും. ദിവസം 199 ടണ്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി നിലവില്‍ കേരളത്തിലുള്ളത് അഭിമാന നേട്ടം കൂടിയാണ്.

ഫില്ലിങ് പ്ലാന്റുകള്‍ നൂറുശതമാനം പ്രവര്‍ത്തിപ്പിക്കുന്നുമില്ല. ആവശ്യം വന്നാല്‍ കൂട്ടാം. സംസ്ഥാനത്ത് 11 എ.എസ്.യു. (എയര്‍ സെപ്പറേഷന്‍ യൂണിറ്റ്) പ്ലാന്റുകളാണുള്ളത്. പാലക്കാട്ട് ഒരു എ.എസ്.യു. കൂടി ഒരു മാസത്തിനകം തുറക്കുമെന്ന് അഝധികൃതര്‍# അറിയിക്കുന്നു. ഇവിടെ നാലുടണ്‍ വരെ ഓക്‌സജിന്‍ ഉത്പാദിപ്പിക്കാനാകും.

<

Exit mobile version