മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചു പേരില്‍ കൂടുതല്‍ പാടില്ലെന്ന ഉത്തരവില്‍ അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാകുമെന്ന് ഉത്തരവിറക്കി ജില്ല കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍.
ജില്ലയിലെ രൂക്ഷമായ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വിവിധ മതനേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
നേരത്തെയുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.
ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് കലക്ടര്‍ 2005ലെ ദുരന്തനിവാരണ നിയമം 26(2),30(2), (5),34 എന്നിവ പ്രകാരം ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആരാ
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം നടക്കുന്നുണ്ട്. സംസ്ഥാനതലത്തിലുള്ള തീരുമാനം അന്നുണ്ടാകും. അതിന് ശേഷം ജില്ലയിലെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം മലപ്പുറത്ത് നിരോധനാജ്ഞ നിലവിലുള്ളിടങ്ങളില്‍ ഈ നിയന്ത്രണം തുടരും.
Discussion about this post