തിരുവനന്തപുരം: ലോകപുസ്തക ദിനത്തില്‍ ആയിശ സമീഹയെ പരിചയപ്പെടുത്തി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് ആയിശ സമീഹയെ പരിചയപ്പെടുത്തിയിരിക്കുന്നത്. കണ്ണില്‍ ഇരുട്ടു മൂടിയെങ്കിലും അക്ഷരങ്ങളോടുള്ള അടങ്ങാത്ത പ്രണയം മൂലം അകക്കണ്ണിലൂടെ ആവുന്നത്ര അറിവു നേടാന്‍ ശ്രമിക്കുകയാണ് ആയിശ സമീഹ. അച്ചടിമഷി പുരണ്ട അക്ഷരങ്ങള്‍ വായിക്കാന്‍ പരിമിതിയുള്ളതിനാല്‍ ബ്രെയ്‌ലി ലിപി ഉപയോഗിച്ചാണ് വായനയെന്ന് മുഹമ്മദ് റിയാസ് കുറിക്കുന്നു.
കവിതയും നോവലും സഞ്ചാരസാഹിത്യവുമെല്ലാം ഒരേപോലെ ഇഷ്ടമാണെങ്കിലും സാഹിത്യകൃതികള്‍ കാര്യമായി ഈ ലിപിയില്‍ അച്ചടിച്ചു വരുന്നില്ലെന്ന പരാതിയുണ്ട് സമീഹയ്ക്ക്. കാഴ്ചയുള്ളവര്‍ക്ക് വായിക്കാന്‍ ലഭ്യമാകുന്നതെല്ലാം ഞങ്ങള്‍ കാഴ്ചാപരിമിതര്‍ക്കും ലഭിക്കണമെന്നാണ് സമീഹയുടെ ആഗ്രഹം. കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകര പുല്ലുംകുന്ന് ‘ബൈത്തുല്‍മുറാദ് ‘ വീട്ടില്‍ വലിയപറമ്പില്‍ സിദ്ധീഖ് – റൈഹാനത്ത് ദമ്പതികളുടെ ഇളയ മകളും കൊളത്തറ കാലിക്കറ്റ് ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയുമായ സമീഹ കേവലമൊരു പുസ്തകപ്രേമിയും വായനക്കാരിയും മാത്രമല്ല, അറിയപ്പെടുന്ന ഗായിക കൂടിയാണ്.
ശ്രുതിമധുരമായ പാട്ടുകളിലൂടെ പ്രശസ്തയായ സമീഹയുടെ നിരവധി ആല്‍ബങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതവും പഠിക്കാന്‍ ശ്രമിച്ചു. ഹിന്ദിപ്പാട്ടുകളാലപിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ പാട്ടുപുസ്തകങ്ങള്‍ ബ്രെയിലിയില്‍ കിട്ടാനില്ലാത്തതിനാല്‍ പാട്ടുകള്‍ കേട്ടു പഠിക്കുകയാണ് ചെയ്യുന്നത്. വരികള്‍ കൃത്യതയോടെ മന:പാഠമാക്കുന്നതിന് ഇത് തടസമാണെന്ന് സമീഹ പറഞ്ഞതായി മുഹമ്മദ് റിയാസ് കുറിക്കുന്നു.
കഴിഞ്ഞ ദിവസം പ്രശസ്ത മാപ്പിളപ്പാട്ട് കവി മോയിന്‍കുട്ടിവൈദ്യരുടെ കൃത്രികളും, പാട്ടുകളുടെ നിയമാവലിയും അടങ്ങുന്ന ബ്രെയ്ലി പതിപ്പ് ലഭിച്ചു. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന് കീഴിലെ വൈദ്യര്‍ മാപ്പിള കലാ അക്കാദമിയാണിത് പ്രസിദ്ധീകരിച്ചത്. അക്കാദമി വിദ്യാര്‍ത്ഥികൂടിയായ സമീഹ തന്നെയാണ് ഈ രണ്ടു കൃതികളും തയാറാക്കുന്നതിന് പ്രേരണയായതും.
വിവിധ ടി.വി ചാനലുകളിലും മറ്റു സ്റ്റേജ് ഷോകളിലും സ്ഥിരം അതിഥിയായ കൊച്ചു സമീഹയ്ക്കു വേദികളില്‍ നിന്നും വേദികളിലേക്കുള്ള സഞ്ചാരത്തില്‍ എന്നും കൂട്ടും കരുത്തും ഉപ്പ സിദ്ധീഖാണ്. പാട്ട് തെരഞ്ഞെടുത്ത് കേള്‍പ്പിക്കുന്നതാവട്ടെ ഉമ്മ റൈഹാനത്തും… സഹോദരങ്ങളായ കിയാസ്, കല്‍ഫാന്‍, സലാമ എന്നിവരും സമീഹക്ക് പിന്തുണയുമായുണ്ടെന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ലോകപുസ്തക ദിനത്തിൽ നമുക്ക് “വെളിച്ചം” പകർന്ന് ആയിശസമീഹ
ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ സുഹൃത്ത് മനാഫ് താഴത്ത് എഴുതിയ പുസ്തകദിന പ്രത്യേക ഫീച്ചറിലൂടെയാണ് ആയിശസമീഹയെന്ന മിടുക്കി പെൺകുട്ടിയെ കുറിച്ച് അറിയാനിടയായത്. ഉടൻ തന്നെ പിതാവ് സിദ്ധീഖിന്റെ നമ്പർ സംഘടിപ്പിക്കുകയും ഫോണിൽ ബന്ധപ്പെട്ട് സമീഹയുടെ കൂടുതൽ വിശേഷങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തു.
തുടർന്ന് സമീഹയെക്കുറിച്ച് ഒരു കുറിപ്പെഴുതി പൂർത്തീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടയിലാണ് സമീഹ ഇങ്ങോട്ട് വിളിക്കുന്നത്. തികഞ്ഞ നിശ്ചയദാർഢ്യത്തോടു കൂടിയാണ് ആ കൊച്ചു മിടുക്കി എന്നോട് സംസാരിച്ചതും ആശയങ്ങൾ പങ്കുവെച്ചതും…
കണ്ണിൽ ഇരുട്ടു മൂടിയെങ്കിലും അക്ഷരങ്ങളോടുള്ള അടങ്ങാത്ത പ്രണയം മൂലം അകക്കണ്ണിലൂടെ ആവുന്നത്ര അറിവു നേടാൻ ശ്രമിക്കുകയാണ് ആയിശ സമീഹ. അച്ചടിമഷി പുരണ്ട അക്ഷരങ്ങൾ വായിക്കാൻ പരിമിതിയുള്ളതിനാൽ ബ്രെയ്ലി ലിപി ഉപയോഗിച്ചാണ് വായന.
കവിതയും നോവലും സഞ്ചാരസാഹിത്യവുമെല്ലാം ഒരേപോലെ ഇഷ്ടമാണെങ്കിലും സാഹിത്യകൃതികൾ കാര്യമായി ഈ ലിപിയിൽ അച്ചടിച്ചു വരുന്നില്ലെന്ന പരാതിയുണ്ട് സമീഹയ്ക്ക്.
കാഴ്ചയുള്ളവർക്ക് വായിക്കാൻ ലഭ്യമാകുന്നതെല്ലാം ഞങ്ങൾ കാഴ്ചാപരിമിതർക്കും ലഭിക്കണമെന്നാണ് സമീഹയുടെ ആഗ്രഹം.
കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര പുല്ലുംകുന്ന് “ബൈത്തുൽമുറാദ് ” വീട്ടിൽ വലിയപറമ്പിൽ
സിദ്ധീഖ് – റൈഹാനത്ത് ദമ്പതികളുടെ ഇളയ മകളും കൊളത്തറ കാലിക്കറ്റ് ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർത്ഥിയുമായ സമീഹ കേവലമൊരു പുസ്തകപ്രേമിയും വായനക്കാരിയും മാത്രമല്ല, അറിയപ്പെടുന്ന ഗായിക കൂടിയാണ്. ശ്രുതിമധുരമായ പാട്ടുകളിലൂടെ പ്രശസ്തയായ സമീഹയുടെ നിരവധി ആൽബങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതവും പഠിക്കാൻ ശ്രമിച്ചു. ഹിന്ദിപ്പാട്ടുകളാലപിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ പാട്ടുപുസ്തകങ്ങൾ ബ്രെയിലിയിൽ കിട്ടാനില്ലാത്തതിനാൽ പാട്ടുകൾ കേട്ടു പഠിക്കുകയാണ് ചെയ്യുന്നത്. വരികൾ കൃത്യതയോടെ മന:പാഠമാക്കുന്നതിന് ഇത് തടസമാണെന്ന് സമീഹ പറയുന്നു.
കഴിഞ്ഞ ദിവസം പ്രശസ്ത മാപ്പിളപ്പാട്ട് കവി മോയിൻകുട്ടിവൈദ്യരുടെ കൃത്രികളും, പാട്ടുകളുടെ നിയമാവലിയും അടങ്ങുന്ന ബ്രെയ്ലി പതിപ്പ് ലഭിച്ചു.
കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിന് കീഴിലെ വൈദ്യർ മാപ്പിള കലാ അക്കാദമിയാണിത് പ്രസിദ്ധീകരിച്ചത്. അക്കാദമി വിദ്യാർത്ഥികൂടിയായ സമീഹ തന്നെയാണ് ഈ രണ്ടു കൃതികളും തയാറാക്കുന്നതിന് പ്രേരണയായതും.
വിവിധ ടി.വി ചാനലുകളിലും മറ്റു സ്റ്റേജ് ഷോകളിലും സ്ഥിരം അതിഥിയായ കൊച്ചു സമീഹയ്ക്കു വേദികളിൽ നിന്നും വേദികളിലേക്കുള്ള സഞ്ചാരത്തിൽ എന്നും കൂട്ടും കരുത്തും ഉപ്പ സിദ്ധീഖാണ്. പാട്ട് തെരഞ്ഞെടുത്ത് കേൾപ്പിക്കുന്നതാവട്ടെ ഉമ്മ റൈഹാനത്തും… സഹോദരങ്ങളായ കിയാസ്, കൽഫാൻ, സലാമ എന്നിവരും സമീഹക്ക് പിന്തുണയുമായുണ്ട്.
പ്രിയ ആയിഷസമീഹ, താങ്കൾ ഞങ്ങൾക്ക് വെളിച്ചമാണ്.
കാണേണ്ട പലതും കാണാതെ പോകുന്ന
ഈ ലോകത്ത്
അവ കാണുവാനുള്ള “വെളിച്ചം”
Discussion about this post