രോഗവ്യാപനം രൂക്ഷം; മലപ്പുറത്ത് 16 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം ഉയരുന്നു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ 16 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 9 മണിമുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ.

നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല, ഒതുക്കങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയില്‍ രോഗികള്‍ ഉയരുകയാണ്. ഇന്നലെ 2,776 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 378 പേര്‍ക്ക് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 15,221 ആണ്. നിരീക്ഷണത്തിലുള്ളത് 30,484 പേരാണ്.

Exit mobile version