കൊച്ചി: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ വീണ്ടും നമ്പി നാരായണന്. ഐഎസ്ആര്‍ഒ ചാരക്കേസ് പുനരന്വേഷിക്കാന്‍ അമിത താല്പര്യം കാട്ടിയെന്ന് ശാസ്ത്രജ്ഞന് നമ്പി നാരായണന്. അന്വേഷണം നടത്താന്‍ പോലീസിന് അധികാരമില്ലെന്ന് സിജെഎം കോടതി പറഞ്ഞിട്ടും സെന്‍കുമാര്‍ കേസുമായി മുന്നോട്ടു പോയി.
ചാരക്കേസ് അന്വേഷണം നടത്താന്‍ മന്ത്രിസഭാ ആ സമയത്ത് തീരുമാനിച്ചിരുന്നില്ലെന്നും നമ്പി നാരായണന് പറഞ്ഞു. സത്യസന്ധനായ പോലീസ് ഓഫീസര്‍ ആയിരുന്നെങ്കില്‍ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അന്വേഷണം പാടില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. സെന്‍കുമാര്‍ പ്രതിയായ നഷ്ടപരിഹാര കേസുമായി മുന്നോട്ടു പോകുമെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ നമ്പി നാരായണന് വ്യക്തമാക്കി.
Discussion about this post