തൃശൂര്‍: കോവിഡ് മുക്തനായ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. ടൊവിനോ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
നിലവില്‍ ആരോഗ്യപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കണമെന്നും ടൊവിനോ പറയുന്നു. ഏപ്രില്‍ 15 നാണ് ടൊവിനോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
‘പരിശോധനയില്‍ ഞാന്‍ കോവിഡ് നെഗറ്റീവ് ആയിരിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും, പിന്തുണയ്ക്കും നന്ദി. നിലവില്‍ എനിക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷേ, എല്ലാവരുടെയും അവസ്ഥ ഒരുപോലെയാകില്ല. രോഗം ഭേദമായതിന് ശേഷം പ്രശ്നങ്ങളൊന്നും ഇല്ലാത്തത് ഞാന്‍ ഭാഗ്യമായി കരുതുന്നു. അതിനാല്‍ എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കൂ’. ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.
ഏപ്രില്‍ 15നാണ് താരത്തിന് കോവിഡ് ബാധിച്ചത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
താരം തന്നെയാണ് പോസിറ്റീവായ വിവരം അറിയിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ടൊവിനോ. രോഹിത് വിഎസ് സംവിധാനം ചെയ്ത കളയാണ് ടൊവിനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം.
Discussion about this post