കൊച്ചി: കോവിഡ് പോസിറ്റീവെന്ന് അറിഞ്ഞതിന് പിന്നാലെ യുവാവിനെ ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്.
വിജയന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനാഫലം വന്നതിന് പിന്നാലെ വിജയനെ കാണാതായി. ഗോശ്രീ പാലത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറായിരുന്ന വിജയന് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. റിസള്‍ട്ട് വന്നതിന് ശേഷം ഇയാളെ കാണാതായിരുന്നു. ഫോണ്‍ വിളിച്ചെങ്കിലും ഇത് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗോശ്രീ പാലത്തിന് സമീപം നാഷണല്‍ പെര്‍മ്മിറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരാണ് പാലത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസിനെ അറിയ്ക്കുകയായിരുന്നു.
Discussion about this post