കൊച്ചി: വൈഗ കൊലക്കേസില്‍ നിര്‍ണ്ണായകമായ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്. കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത് തന്നെയാണ് സ്ഥിരീകരിക്കുകയാണ് ഡിഎന്‍എ പരിശോധനാ ഫലം. ഫ്‌ളാറ്റില്‍വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ വൈഗയുടെ മൂക്കില്‍നിന്ന് വന്ന രക്തമാണിതെന്ന് അറസ്റ്റിലായ പിതാവ് സനുമോഹന്‍ മൊഴി നല്‍കിയിരുന്നു.
പിന്നാലെയാണ് രക്തം വൈഗയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ പരിശോധനാ ഫലം പുറത്ത് വന്നത്. സനുമോഹനെ കോയമ്പത്തൂരിലെത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. സനുമോഹന്‍ കോയമ്പത്തൂരില്‍ വച്ച് വിറ്റ വാഹനത്തിലും പരിശോധന നടത്തി. കാര്‍ അടുത്ത ദിവസം കൊച്ചിയിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു.
അടുത്ത ദിവസങ്ങളില്‍ സനുമോഹനെ അന്വേഷണ സംഘം ബംഗളൂരുവിലും ഗോവയിലും തെളിവെടുപ്പിനായി കൊണ്ടുപോകും. അതേസമയം, വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാക്കാനായിട്ടില്ല.