തൃശ്ശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആറ് ആന പപ്പാന്മാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തൃശ്ശൂര്‍ പൂര മേളത്തിനെത്തിയ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസൊലേഷനിലാക്കി. കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അതേസമയം പൂരവിളമ്പരത്തിന് തുടക്കമായി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുരനട തള്ളിത്തുറന്നു. എറണാകുളം ശിവകുമാറാണ് തിടമ്പേറ്റിയത്.
ഇതോടെ 36 മണിക്കൂര്‍ നീളുന്ന പൂരം ചടങ്ങുകള്‍ക്ക് തുടക്കമായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും തൃശ്ശൂര്‍ പൂരം.
Discussion about this post