ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അധ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കിട്ടത്. ഇതിനു പുറമെ, തരൂരിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സഹോദരി കാലിഫോര്‍ണിയയില്‍ നിന്ന് ഫൈസറിന്റെ വാക്സിന് രണ്ട് ഡോസും അമ്മ കൊവിഷീല്‍ഡ് രണ്ട് ഡോസും സ്വീകരിച്ചിരുന്നതായും തരൂര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
Discussion about this post