കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍; സംഭവം കൊച്ചിയില്‍

കൊച്ചി: കൊവിഡ് പരിശോധനാഫലം വന്നതിന് പിന്നാലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വിജയന് കൊവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനാഫലം വന്നതിന് പിന്നാലെ വിജയനെ കാണാതായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗോശ്രീ പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുകയാണ്. കര്‍ഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് രാജ്യത്ത് ഗുരുതരമായി പടര്‍ന്ന് പിടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version