മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി 9 മണിമുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും.
ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ എന്നിവയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തുകള്‍. ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. ഇതേതുടര്‍ന്നാണ് ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്.
ഈ മാസം മുപ്പത് വരെയാണ് നിരോധനാജ്ഞ. മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ 1945 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ കൊണ്ടോട്ടിയില്‍ മാത്രം 25 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
Discussion about this post