പരീക്ഷകള്‍ മാറ്റിയത് വിദ്യാര്‍ത്ഥികള്‍ക്ക് വനിത മതിലില്‍ പങ്കെടുക്കുന്നതിനോ? വിവാദങ്ങളോട് പ്രതികരിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാല

കോട്ടയം: 2019 ജനുവരി ഒന്നിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് /സിബിസിഎസ്എസ് യുജി പരീക്ഷകള്‍ ഡിസംബര്‍ 31 ലേക്ക് മാറ്റിയത് വിദ്യാര്‍ത്ഥികള്‍ക്ക് വനിത മതിലില്‍ പങ്കെടുക്കുന്നതിനാണെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല അറിയിച്ചു.

ക്രിസ്മസ് അവധിക്കുശേഷം ഡിസംബര്‍ 31ന് കോളജുകള്‍ തുറക്കുന്നതിനാലും ജനുവരി ഒന്നിന് പരീക്ഷ നടത്തുന്നതില്‍ ചില സാങ്കേതിക തടസമുള്ളതിനാലുമാണ് പരീക്ഷകള്‍ ഡിസംബര്‍ 31നേക്ക് മാറ്റിയതെന്ന് എംജി യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.

Exit mobile version