തിരുവനന്തപുരം : ഭാവി കേരളത്തിന് വേണ്ടി ‘കേരളത്തിലെ ഒരു പഞ്ചായത്തിൽ/ മുനിസിപ്പാലിറ്റി/ കോർപ്പറേഷനിൽ നിന്ന് ഒരു സിവിൽ സർവീസ് ജേതാവിനെയെങ്കിലും വാർത്തെടുക്കുക’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഐലേൺ ഐഎഎസ് ഒരു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ മെഗാ സിവിൽ സർവീസ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. കേരളത്തിന്റെ നഗര-ഗ്രാമങ്ങളിൽ ഉള്ളവരെ ഒരു പോലെ, സിവിൽ സർവ്വീസ് സ്വപനത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള ഈ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കോളർഷിപ്പോടെ
സിവിൽ സർവീസ് പഠനത്തിന് മിടുക്കരായ വിദ്യാർത്ഥികളെ ഓരോ പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ / കോളേജ് അധികൃതർക്കും ശുപാർശ ചെയ്യാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതെ സമയം ജനറൽ മെറിറ്റിൽ നേരിട്ടും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നേടാനുള്ള അവസരം നൽകുന്നുണ്ട്.
പ്രത്യേക പരിഗണന നൽകേണ്ട ട്രാൻസ്ജൻഡേഴ്സ്, പട്ടിക ജാതി-പട്ടിക വർഗ്ഗം, അംഗ വൈകല്യം ബാധിച്ചവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ തുടങ്ങിയവർക്ക് ഓരോ മേഖലയിൽ നിന്നും പത്ത് പേർക്ക് പരിപൂർണ്ണമായും പരീക്ഷയുടെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ സൗജന്യ പഠനത്തിന്റെ സ്കോളർഷിപ്പ് നൽകുന്നുണ്ട്.
വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം മെയ് 1, ജൂൺ 6, ജൂലായ് 25 തീയതികളിൽ ആയി മൂന്ന് ഘട്ടങ്ങളായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിലേക്ക് ഐലേൺ വെബ്സൈറ്റിൽ (www.ilearnias.com) നിന്നും ലഭിക്കുന്ന അപേക്ഷാഫോമിൽ അർഹരായ വിദ്യാർത്ഥികളെ ശുപാർശ ചെയ്ത് പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ അധികൃതർക്കോ ജനപ്രതിനിധികൾക്കോ ഫോമുകൾ വെബ്സൈറ്റ് വഴിയോ/ ഇമെയിൽ ആയോ/ പോസ്റ്റ് ആയോ സ്കോളർഷിപ്പ് പരീക്ഷാ തീയതികൾക്ക് 72 മണിക്കൂർ മുൻപ് ലഭിക്കത്തക്കവണ്ണം നൽകേണ്ടതാണ്.
പരീക്ഷ എഴുതുന്നവരിൽ നിന്ന് കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 1350 ഓളം മിടുക്കരായ വിദ്യാർത്ഥികൾക്കാണ് പൂർണ്ണമായ സൗജന്യ പരിശീലനം മുതൽ പതിനായിരം രൂപയുടെ സ്കോളർഷിപ്പ് വരെ ലഭിക്കുക.
ചുരുങ്ങിയ സമയം കൊണ്ട് മലയാളികൾക്ക് അഭിമാനമായ 107 സിവിൽ സർവീസ് ജേതാക്കളെ വാർത്തെടുക്കാൻ ഐലേൺ സിവിൽ സർവീസ് അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. 2021 ലെ സിവിൽ സർവീസ് മെയിൻസ് പരീക്ഷയിൽ 64 പേരെ നടക്കാൻ പോകുന്ന ഇന്റർവ്യൂവിന് പ്രാപ്തമാക്കാനും ഐലേണിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച അധ്യാപകരെ അണി നിരത്തിയും ഓരോ വിദ്യാർത്ഥിയിലും കേന്ദ്രീകൃതമായ ക്വളിറ്റിയുള്ള സമഗ്ര പഠന പദ്ധതിയിലൂടെയുമാണ് ഐലേൺ സിവിൽ സർവീസെന്ന സ്വപ്ന നേട്ടത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നത്.
ഡിഗ്രി കഴിഞ്ഞവര്‍ക്കും പരീക്ഷക്ക് തയ്യാറെടുക്കുന്ന/ റിസൾട്ട് കാത്തിരിക്കുന്ന ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ക്കും ഐലേൺ സിവിൽ സർവീസ് സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ
സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകുന്ന വിലാസത്തിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
ഐലേൺ ഐഎഎസ് അക്കാദമി
ഫസ്റ്റ് ഫ്ലോർ, മുല്ലശ്ശേരി ടവർ, വാൻറോസ് ജംക്ഷൻ, തിരുവനന്തപുരം, കേരള
ഇമെയിൽ : [email protected]
ഫോൺ നമ്പറുകൾ : 8089166792, 7510353353
വെബ്സൈറ്റ് : https://www.ilearnias.com/
Discussion about this post