അവധിയെടുക്കാത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് എതിരെ നിയമ നടപടിയെടുക്കും; വനിതാ മതില്‍ പങ്കാളിത്തം തടയാന്‍ മുല്ലപ്പള്ളി

അവധിയെടുക്കാതെ കുടുംബശ്രീ ജീവനക്കാര്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തൃശൂര്‍: അവധിയെടുക്കാതെ കുടുംബശ്രീ ജീവനക്കാര്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവധിയെടുക്കാത്തവരെ കോണ്‍ഗ്രസ് ചെറുക്കുമെന്നും, നിയമനടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. വനിതാ മതില്‍ എന്തിനെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാത്ത സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ പ്രഹസനമാണ്.

സ്ത്രീ സംരക്ഷണത്തെ കുറിച്ച് പറയാന്‍ സിപിഎമ്മിന് ധാര്‍മ്മിക അവകാശമില്ല. പുനഃസംഘടന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുനഃസംഘടനയുണ്ടാകും. ഭാരവാഹികളുടെ എണ്ണം കുറക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുല്ലപ്പള്ളി ചോദ്യത്തിനുത്തരമായി പറഞ്ഞു.

Exit mobile version