കോട്ടയം: കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥിയെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ എത്തിച്ച് ഡിവൈഎഫ്ഐ. കോട്ടയം ജില്ലയിലാണ് സംഭവം.
കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയല്‍വാസിയായ യുവാവാണ് തുടക്കത്തില്‍ സ്കൂളിലെത്തിച്ചിരുന്നത്. പിന്നീട് അദ്ദേഹം കോവിഡ് പോസിറ്റീവായി. ഇതോടെ കുട്ടിയുടെ വീട്ടുകാര്‍ പലരെയും സമീപിച്ചെങ്കിലും ആരും കുട്ടിയെ സ്കൂളിലെത്തിക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും. ഇതോടെ ഡിവൈഎഫ്ഐയുടെ പാലമറ്റം യൂണിറ്റിലെ പ്രവര്‍ത്തകര്‍ കുട്ടിയെ പരീക്ഷയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പ്:
”“സ്നേഹയാത്ര” DYFI ❤️
കോട്ടയം ജില്ലയിലെ DYFI ചങ്ങനാശ്ശേരി ബ്ലോക്ക് പരിധിയിൽ പെടുന്ന പാലമറ്റത്തുനിന്നും കോവിഡ് +ve ആയ വിദ്യാർത്ഥിയെ SSLC പരീക്ഷ എഴുതാൻ കൊണ്ടുപോയ DYFI സഖാക്കളുടെ സന്നദ്ധ സേവനമാണ് ഇന്നത്തെ ശ്രദ്ധേയ വാർത്തകളിലൊന്ന്.
ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവായിരുന്നു തുടക്കത്തിൽ സ്ക്കൂളിലെത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ധേഹത്തിന് കോവിഡ് പോസിറ്റീവായി.
അതേതുടർന്ന് തിങ്കളാഴ്ച്ച കുട്ടിയെ സ്ക്കൂളിലെത്തിക്കാൻ പലരേയും സമീപിച്ചെങ്കിലും, ആരും തയാറാകാതിരിക്കുകയും ചിലർ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും.
എന്നാൽ, കുട്ടിയെ സ്ക്കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ DYFI സഖാക്കളായ സുമിത്തും ശ്രീലാലും ഏറ്റെടുത്തു. കുട്ടിയുമായി അവർ കുറുമ്പനാടം സ്കൂളിലേക്ക് പോയി,
പരീക്ഷ തീരുംവരെ കാത്തിരുന്ന് തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
പാലമറ്റത്തെ ഈ “സ്നേഹയാത്ര”
നന്മ നിറഞ്ഞ മാതൃകയാണ്”.
“സ്നേഹയാത്ര” DYFI ❤️
കോട്ടയം ജില്ലയിലെ DYFI ചങ്ങനാശ്ശേരി ബ്ലോക്ക് പരിധിയിൽ പെടുന്ന പാലമറ്റത്തുനിന്നും കോവിഡ് +ve ആയ…
Posted by P A Muhammad Riyas on Tuesday, 20 April 2021
Discussion about this post