തിരുവനന്തപുരം: മകനും മരുമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ക്വാറന്റെനില്‍ പ്രവേശിച്ചു. മകന് ശോഭിത്തും ഭാര്യയുമായി പ്രൈമറി കോണ്ടാക്ട് വന്നതിനാലാണ് ക്വാറന്റയിനില്‍ പ്രവേശിച്ചത്.
അതേസമയം രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണഅ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയമുള്ളവരെ,
എന്റെ മകന് ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണ്.
Discussion about this post